Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women Protesters

ഫോ​ട്ടോ എ​ടു​ക്കാ​ൻ വ​ന്ന​താ​ണോ?’ പ​രി​ഹാ​സം; ഒ​ടു​വി​ൽ സോ​റി പ​റ​ഞ്ഞ് ഡ​ൽ​ഹി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ

ന്യൂ​ഡ​ൽ​ഹി: വ​നി​താ പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച പൊ​ലി​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കാ​നെ​ത്തി​യ ഇ​ട​ത് വ​നി​താ സം​ഘ​ട​നാ നേ​താ​ക്ക​ളെ പ​രി​ഹ​സി​ച്ച ഡ​ൽ​ഹി പൊ​ലി​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മാ​പ്പ് പ​റ​ഞ്ഞു. ഫോ​ട്ടോ എ​ടു​ക്കാ​ൻ വ​ന്ന​താ​ണോ എ​ന്ന പ​രി​ഹാ​സ​ച്ചോ​ദ്യ​ത്തെ​ച്ചൊ​ല്ലി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ ഡി​സി​പി മൂ​ന്ന് ത​വ​ണ സോ​റി പ​റ​ഞ്ഞ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വ​നി​താ പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച പൊ​ലി​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​നി രാ​ജ, അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വ് പി.​കെ. ശ്രീ​മ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സം​ഘം ഡി​സി​പി​യെ കാ​ണാ​നെ​ത്തി​യ​ത്.

ആ​ദ്യം പ്ര​തി​ഷേ​ധ​ക്കാ​രെ കാ​ണാ​ൻ വി​സ​മ്മ​തി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ന്നീ​ട് നേ​താ​ക്ക​ളെ ക​ണ്ട​പ്പോ​ൾ ഫോ​ട്ടോ എ​ടു​ക്കാ​നാ​ണോ വ​ന്ന​തെ​ന്ന് ചോ​ദി​ച്ച് പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച വ​നി​താ നേ​താ​ക്ക​ൾ, പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യാ​തെ ഉ​ദ്യോ​ഗ​സ്ഥ​നെ പ്ര​തി​ഷേ​ധ​സ്ഥ​ല​ത്തു​നി​ന്ന് മ​ട​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്തു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ഡി​സി​പി​യെ വ​ള​ഞ്ഞു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ അ​ദ്ദേ​ഹം മാ​പ്പ് പ​റ​യു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക വി​രാ​മ​മാ​യ​ത്. വ​നി​ത​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ​യും സ​മ​ര​വീ​ര്യ​ത്തെ​യും ചോ​ദ്യം ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ആ​നി രാ​ജ​യും പി.​കെ. ശ്രീ​മ​തി​യും വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up